Skip to main content

നെഹ്‌റു യുവകേന്ദ്ര: വിഷയാധിഷ്ഠിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: നെഹ്‌റു യുവകേന്ദ്രയുടെയും പൊന്നിട്ടുശ്ശേരി ഫാർമേഴ്‌സ് ക്ലബിന്റെയും സംയുക്ത സമ്മേളനത്തിൽ നടത്തിയ വിഷയാധിഷ്ഠിത ബോധവൽക്കരണ പരിപാടി അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.  നെഹ്‌റു യുവകേന്ദ്ര പോലുള്ള യുവജനസംഘടനകളുടെയും യൂത്ത് ക്ലബുകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ യുവതലമുറയെ ഉത്തമ പൗരന്മാരാക്കൻ കഴിയു എന്ന് എം.പി.അഭിപ്രായപ്പെട്ടു. യുവജനങ്ങൾക്കിടയിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് സൈബർസെൽ സബ് ഇൻസ്‌പെക്ടർ സി.വേണുഗോപാൽ ക്ലാസെടുത്തു. എക്‌സൈസ്  ട്രെയിനർ സി. ദാമോദരൻ ലഹരി വിരുദ്ധ ജീവിത്തെപ്പറ്റി ക്ലാസെടുത്തു.  രവി പാലത്തിങ്കൽ,   മാരാരിക്കുളം എസ്.ഐ പി.ജെ. മധു, ഡി.പവിത്രൻ, വി.ടി. സദാനന്ദൻ,അലൻ സെബാസ്ററ്യൻ,സ്വാതി വി എന്നിവർ പങ്കെടുത്തു.

date