Skip to main content

മൂലൂർ എസ്. പത്മനാഭപ്പണിക്കർ 150-ാം ജയന്തി ആഘോഷം 19ന്

പ്രജാ സഭയിൽ അംഗമായിരുന്ന മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ 150-ാം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കേരള നിയമസഭ ഔദ്യോഗിക ഭാഷ വകുപ്പുതല സമിതി മൂലൂർ ഫൗണ്ടേഷനുമായി ചേർന്ന് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. 19ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ബാങ്ക്വറ്റ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി. ചടങ്ങിൽ മൂലൂരിന്റെ എണ്ണഛായാചിത്രം അനാച്ഛാദനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനാകുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽഎ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, മുല്ലക്കര രത്‌നാകരൻ, സാഹിത്യകാരൻമാരായ പ്രഭാവർമ്മ, ഡോ. ജോർജ്ജ് ഓണക്കൂർ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കവിയരങ്ങിൽ പ്രൊഫ. വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, സുമേഷ് കൃഷ്ണൻ, ഡോ. ആര്യാംബിക എസ്.വി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.671/2020

date