Skip to main content

ഐ.സി.റ്റി.സി കൗൺസിൽ: കരാർ നിയമനം

കൊല്ലം ഗവൺമെന്റ് മെഡിക്കൽകോളേജിൽ ഐ.സി.റ്റി.സി കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉളളത്. എം.എസ്.ഡബ്ലിയു അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 13000 രൂപ. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ എന്നിവ സഹിതം 25ന് രാവിലെ പത്തിന് കോളേജ് കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വേതനം കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൾ സൊസൈറ്റി (കെ.എസ്.എ.സി.എസ്) മുഖേനയാണ് ലഭിക്കുന്നത്.
പി.എൻ.എക്സ്.674/2020

date