Skip to main content

പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികവർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിൽ 2020-2021 അധ്യയനവർഷം ഒന്നാംക്ലാസ്സ് പ്രവേശനത്തിന് പട്ടികവർഗ്ഗവിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗ്ഗക്കാർക്കും, പട്ടികജാതിക്കാർക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് ജാതിക്കാർക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ അയയ്ക്കണം. 25ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും, മറ്റു വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ.റ്റി.ഡി.പി ഓഫീസ്, കാട്ടാക്കട, വാമനപുരം(നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ജി.കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കുറ്റിച്ചൽ(നന്ദിയോട്), ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും.
അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാർ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നിർബന്ധമായും സമർപ്പിക്കണം. ഫോൺ: 0472-2812557, 9497266535.
പി.എൻ.എക്സ്.675/2020

date