Skip to main content

ലാപ്ടോപ്പ് ബാഗില്‍  കഞ്ചാവ് കടത്ത്: രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ലാപ്ടോപ്പ് ബാഗിനുള്ളില്‍ അര കിലോ ഗ്രാം കഞ്ചാവ്  ഒളിപ്പിച്ചു കടത്തിയ പത്തനംതിട്ട സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ ഗോഡലി (20), അടൂര്‍ ഏഴംകുളം അറുകാലിയ്ക്കല്‍  പനച്ചുവിള വീട്ടില്‍ നവീന്‍ (20) എന്നിവരാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. തിരുനെല്‍വേലി സെന്റ് മറിയം പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണിവര്‍. 

മധുര- തിരുവനന്തപുരം റെയില്‍വേ ടിക്കറ്റുമായി കന്യാകുമാരി പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവുമായി യാത്ര ചെയ്ത ഇവരെ തിരുവനന്തപുരം റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ ആസാദ്  അബ്ദുള്‍ കലാമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാറാശ്ശാല എസ്.ഐ മാരായ അബ്ദുള്‍ വഹാബ്, ശ്രീകുമാരന്‍ നായര്‍, എ.എസ്.ഐ ശിവകുമാര്‍, സി.പി.ഒ ബൈജു എന്നിവര്‍  ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വരവേയാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

date