Skip to main content

വളപ്രയോഗ ബോധവത്കരണ സെമിനാറും പ്രദര്‍ശനവും  നാളെ(18) പന്തളം ഫാര്‍മേഴസ് ട്രെയ്നിങ്ങ് സെന്ററില്‍

മണ്ണിന്റെ ആരോഗ്യം പരിശോധിച്ച്, പോഷകങ്ങളുടെ ലഭ്യത ശാസ്ത്രീയമായി ഉറപ്പുവരുത്തിയുള്ള കൃഷി രീതികള്‍ ആവലംബിക്കുന്നതിനായി കര്‍ഷകര്‍ക്ക് വളപ്രയോഗ ബോധവത്കരണ സെമിനാര്‍ നാളെ(ഫെബ്രുവരി 18) പന്തളം ഫാര്‍മേഴസ് ട്രെയ്നിങ്ങ് സെന്ററില്‍ നടത്തും. ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.  പാരിപാടിയോടനുബന്ധിച്ച് വിവിധ വളങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്  അധ്യക്ഷത വഹിക്കും.  കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തും.  പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വിനോജ് മാമ്മന്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സാം മാത്യു എന്നിവര്‍ പ്രസംഗിക്കും.

കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ്മാരായ വിനോദ് മാത്യു, ഡോ.കെ.റിന്‍സി ഏബ്രഹാം, അലക്സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

date