Skip to main content

റവന്യൂ അദാലത്ത്; 32 പരാതികള്‍ തീര്‍പ്പാക്കി

ചങ്ങനാശേരി താലൂക്കില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 32 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ഇതില്‍ 21 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണ്.

ആകെ 188 പരാതികളാണ് പരിഗണിച്ചത്. 76 പരാതികളില്‍ ഇടക്കാല മറുപടി ലഭ്യമാക്കി. ബാക്കിയുള്ളവയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ചങ്ങനാശ്ശേരി സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍  ആര്‍.ഡി.ഒ  ജോളി ജോസഫ്, തഹസില്‍ദാര്‍ ജിനു പുന്നൂസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date