Skip to main content

ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം   മന്ത്രി  നിര്‍വഹിച്ചു

നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ നടക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം എടപ്പാള്‍ കോലളമ്പ് ലക്ഷം വീട് കോളനിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. സുരക്ഷിതമായ വീട്ടില്‍ താമസിക്കുകയെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മാര്‍ച്ച് 31 ന് മുമ്പ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. എന്‍.എസ്.എസിന്റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്തെ പോളിടെക്‌നിക്, എഞ്ചിനീയറിങ് കോളജ് തുടങ്ങിയവടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ഓരോ കോളജിലെയും എന്‍.എസ.് എസ് യൂനിറ്റുകള്‍ ഓരോ വീടുകള്‍ വീതമാണ് നിര്‍മിച്ചുനല്‍കുന്നത്. ഗ്രാമ പഞ്ചായത്തില്‍ 11 ഉം പുറത്തൂര്‍ പഞ്ചായത്തില്‍ ഒരു വീടും വീതം തവനൂര്‍ നിയോജക മണ്ഡലത്തില്‍ 12 വീടുകളുമാണ്  എന്‍.എസ്.എസ് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.  
എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് അധ്യക്ഷനായ ചടങ്ങില്‍ എസ്. അജിത, ഡോ. ജോയ് വര്‍ഗീസ്, സി.വി സുബൈദ, സക്കറിയ, എന്‍.ഷീജ, ഡോ.സുനീഷ്, കെ.എ കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date