Skip to main content

വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്

പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍സ്റ്റോപ്പ് സെന്ററില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എല്‍.എല്‍.ബി/ എം.എസ്.ഡബ്‌ള്യൂ, സ്ത്രീകള്‍ക്ക് എതിരെയുള്ള പ്രശ്‌നങ്ങളില്‍  ഇടപെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷം സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സംഘടനകളില്‍ പ്രവര്‍ത്തിച്ച പരിചയം. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണനയുമുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505  എന്ന വിലാസത്തില്‍ ഫെബ്രുവരി 29നകം അപേക്ഷ നല്‍കണം.
 

date