Skip to main content

മന്ത്രി വി.എസ്. സുനിൽകുമാർ അനുശോചിച്ചു

മലയാള പത്രപ്രവർത്തനരംഗത്ത് തനതായ വഴി വെട്ടിത്തെളിച്ച് മുന്നേറിയ അതുല്യ പ്രതിഭയായിരുന്നു എം.എസ്. മണിയെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.  വിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹം ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു.  മനുഷ്യപക്ഷത്തുനിന്നുകൊണ്ട് പുരോഗമനപരമായി ചിന്തിക്കുകയും അതേ ശൈലിയിൽ നിരന്തരം എഴുതുകയും ചെയ്ത വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.  ആരുടെയും മുഖം നോക്കാതെ, സത്യസന്ധമായും നിർഭയമായും മാധ്യമപ്രവർത്തനം നിർവഹിക്കുന്നതിൽ അദ്ദേഹം നിഷ്‌കർഷ പാലിച്ചു.  എം.എസ്. മണിയുടെ അകാലവിയോഗം മലയാള പത്രപ്രവർത്തനരംഗത്ത് സൃഷ്ടിച്ചിരിക്കുന്ന വിടവ് വലുതാണ്.  അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും സന്തപ്തരായ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പി.എൻ.എക്സ്.683/2020

date