Skip to main content

മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സിന് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന സർക്കാർ അംഗീകൃത മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ 24 നകം ലഭിക്കണം.  എസ്.എസ്.എൽ.സി ആണ് യോഗ്യത.  പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് ഇളവുണ്ട്.  ഒ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസിളവ് നൽകും.  വിശദവിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695 024.  വെബ്‌സൈറ്റ്: www.captkerala.com.  ഫോൺ: 0471-2474720, 2467728.  
പി.എൻ.എക്സ്.685/2020

 

date