Skip to main content

കര്‍മ്മസേന രൂപീകരിച്ചു

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കോട്ടയം വനിതാ പ്രൊട്ടക്ഷന്റെ ആഭിമുഖ്യത്തില്‍ മേലുകാവ് ഗ്രാമപഞ്ചായത്തില്‍ കൈത്താങ്ങ് - കര്‍മ്മസേന രൂപീകരിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ്  അലക്‌സ് പി.ജോസഫ് കൈത്താങ് - കര്‍മ്മസേന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ശില്‍പശാലയ്ക്ക് കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി നേതൃത്വം നല്‍കി. 

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബര്‍  മറിയാമ്മ ഫെര്‍ണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ ആലീസ് ജോസ്, സന്തോഷ് ജോണ്‍, ഷൈനി ബേബി, ജെറ്റോ ജോയ്, കോട്ടയം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഫാമിലി കൗണ്‍സിലര്‍ അനിതാ രാഘവന്‍, സോഷ്യല്‍ വര്‍ക്കര്‍ സേതു പാര്‍വ്വതി, വാര്‍ഡ് മെംബര്‍ ജെറ്റോ ജോയി, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ എല്‍സ ടോം, ആശാവര്‍ക്കേഴ്‌സ്, പ്രേരക്മാര്‍, ജനമൈത്രി പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.  

                                                   (കെ.ഐ.ഒ.പി.ആര്‍-255/18)             

date