Skip to main content

പ്രതിരോധ മരുന്ന് ശുചിത്വ ശില്പശാല ആറിന് 

        ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച ബോധവത്ക്കരണ സെമിനാറും പ്രദര്‍ശനവും ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ നടക്കും.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പിലെ വിദഗ്ധരുടെ ക്ലാസും ശുചിത്വമിഷന്‍ ശുചിത്വ ചിത്രപ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കും .14ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളിലും  16ന് പൈവളികെ പഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരോഗ്യ ശുചിത്വ പരിപാടിയും പ്രദര്‍ശനവും നടക്കും.

date