Skip to main content

ഫോസ്റ്റര്‍കെയര്‍കുടുംബസംഗമം സംഘടിപ്പിച്ചു

 

 ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെയും ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹോട്ടല്‍ബേക്കല്‍ ഇന്റര്‍നാഷണില്‍ ഫോസ്റ്റര്‍കെയര്‍ കുടുംബസംഗമം നടത്തി. 
  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എം ഗൗരി പരിപാടി ഉദ്ഘാടനം  ചെയ്തു. ജില്ലാശിശുസംരക്ഷണഓഫീസര്‍ പി.ബിജു അദ്ധ്യക്ഷത വഹിച്ചു.   ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍  മാധുരി.എസ്.ബോസ് മുഖ്യപ്രഭാഷണം  നടത്തി. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി  മെമ്പര്‍  അഡ്വ.ഫൗസിയ ഷംനാട്, ഗവ: ചില്‍ഡ്രന്‍സ്  ഹോംസൂപ്രണ്ട്  അബ്ദുള്ളഎം, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫൈസല്‍.എ.ജി തുടങ്ങിയവര്‍  സംസാരിച്ചു.
    തുടര്‍ന്ന് ഉത്തരവാദിത്ത പൂര്‍ണ്ണ രക്ഷാകര്‍തൃത്വം, കുട്ടികള്‍ക്കായുള്ള മോട്ടിവേഷന്‍ ക്ലാസ്  എന്നിവയും  ഗ്രൂപ്പ്ചര്‍ച്ചയും കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി. ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ആന്റ് പ്രൊട്ടക്ഷന്‍) ആക്റ്റ് പ്രകാരം ഫോസ്റ്റര്‍കെയര്‍ (പോറ്റിവളര്‍ത്തല്‍) സംവിധാനത്തിലുള്ളരക്ഷിതാക്കളും കുട്ടികളും കുടുബസംഗമത്തില്‍  പങ്കെടുത്തു.
 

date