Skip to main content

പച്ചക്കറി ചില്ലറ വില്പന ശാലകളില്‍   പരിശോധന നടത്തി

 

കോഴിക്കോട് താലൂക്കിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍,  കക്കോടി  പ്രദേശങ്ങളിലെ  പച്ചക്കറി ചില്ലറ വില്പന ശാലകളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തി. വില്പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു.  

താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും  പുതുക്കിയ നിരക്ക്  വിലവിവരപ്പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ എന്‍.കെ,  റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സി. സദാശിവന്‍, കെ. ബാലകൃഷ്ണന്‍, ആര്‍, മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിന് കര്‍ശന പരിശോധനകള്‍  തുടരുമെന്ന് താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ അറിയിച്ചു.

                                                                                                                    

date