Skip to main content

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്  ശുചിത്വശീലം പകര്‍ന്ന് അഴിയൂര്‍ പഞ്ചായത്ത്

 

അതിഥി തൊഴിലാളികള്‍ക്ക് ശുചിത്വ ശീലം പകര്‍ന്ന് അഴിയൂര്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും. മാഹിയിലെ വിവിധ ബാറുകളില്‍ ജോലി ചെയ്യുന്ന അസം, ത്രിപുര സ്വദേശികളായ 32 അതിഥി തൊഴിലാളികളെയാണ് ശുചിത്വ ശീലം പരിശീലിപ്പിച്ചത്.   
കൈ കഴുകല്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം  എന്നിവ നേരില്‍ വിശദീകരിച്ചു. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരം അവരെക്കൊണ്ടുതന്നെ ശുചിയാക്കി.

പാഴ് വസ്തുക്കള്‍ ശേഖരിച്ച്  പ്രത്യേകം മാറ്റി സൂക്ഷിക്കുന്ന രിതീ പഠിപ്പിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പാടാക്കി. അസം സ്വദേശി ബിനോയ്, ത്രിപുര സ്വദേശി  പ്രശാന്‍ജിത്ത് എന്നിവരുടെ സഹായത്തോടെയായിരുന്നു ബോധവല്‍ക്കരണം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ഹിന്ദി ഭാഷയില്‍ തയ്യാറാക്കിയ നോട്ടീസ് എല്ലാവര്‍ക്കും നല്‍കി. വാര്‍ഡ് മെമ്പര്‍ മഹിജ തോട്ടത്തില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ.ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റീന, ഫാത്തിമ, സിവില്‍ പോലിസ് ഓഫീസര്‍ സാദിഖ് എന്നിവര്‍ പങ്കെടുത്തു.

date