Skip to main content

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തു

കാക്കനാട്: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവനം അനുഷ്ഠിക്കുന്ന '108 ആംബുലന്‍സ്' ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി 130 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ സൗജന്യമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് കിറ്റുകള്‍ കൈമാറിയത്. 
ക്യാപ്ഷന്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുള്ള നിത്യേപയോഗ സാധനങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈമാറുന്നു.

date