Skip to main content

കോവിഡ് 19: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ ശുചീകരിച്ചു

കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ വട്ടംപാടം സെന്ററിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും സെന്ററിലെ പൊതു ഇടങ്ങളിലും നഗരസഭയുടെ ആരോഗ്യ വിഭാഗം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മുപ്പതോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ സൗകര്യം ഉറപ്പുവരുത്തുകയും വട്ടംപാടം സ്വദേശിയുടെ വാടകക്കെട്ടിടത്തിൽ അവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയും ചെയ്തു. നഗരസഭ സെക്രട്ടറി കെ കെ മനോജ്, കൗൺസിലർ സുജി, ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ, ജെ എച്ച് ഐമാർ, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date