Skip to main content

ഫിഷറീസ് മന്ത്രി അനുശോചിച്ചു

കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ആയിരുന്ന പ്രൊഫ. ഡോ.എ.രാമചന്ദ്രന്റെ അകാല നിര്യാണത്തിൽ ഫിഷറീസ്-ഹാർബർ എൻജിനീയറിങ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ വിചക്ഷണനും ഫിഷറീസ് മേഖലക്ക് തനതായ സംഭാവനകൾ നൽകുകയും പല നവീന ആശയങ്ങൾക്ക് രൂപം നൽകുകയും ചെയ്ത ഡോ.രാമചന്ദ്രന്റെ നിര്യാണം ഫിഷറീസ് മേഖലക്ക് വലിയ നഷ്ടമാണെന്ന് മന്ത്രി പ്രസ്താവിച്ചു.
പി.എൻ.എക്സ്.1228/2020

date