Skip to main content

തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം

കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അവധിസമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് തളിര്‍ 20-20 വീട്ടിലിരുന്നൊരു മത്സരം സംഘടിപ്പിക്കുന്നു. ചിത്രരചന, കഥ, കവിത എഴുത്ത്, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍ ശേഖരിക്കല്‍, ആസ്വാദനക്കുറിപ്പ്, കൊളാഷ് നിര്‍മാണം, ദിനപത്രം തയാറാക്കല്‍, പത്രക്കടലാസുകള്‍ കൊണ്ടുള്ള വിവിധ നിര്‍മിതികള്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. 

കുട്ടികള്‍ പൂര്‍ണമായും വീട്ടില്‍ തന്നെയിരുന്നായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. എഴുതി തയാറാക്കിയ കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, കഥകള്‍, കവിതകള്‍ എന്നിവ ഇ-മെയില്‍ വിലാസത്തിലൂടെ സമര്‍പ്പിക്കണം. കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ വീഡിയോകള്‍ മാതാപിതാക്കളിലൂടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ dcpupta@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. ലഭ്യമാകുന്ന വീഡിയോകള്‍ ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭ്യമാകുന്നതിന് സമ്മാനം നല്‍കും. കുട്ടികളുടെ കലാസൃഷ്ടികള്‍ ഏപ്രില്‍ 18 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം 0468 2319998, 8281954196, 9048460213 എന്നീ നമ്പരുകളില്‍ ലഭിക്കും.

date