Skip to main content

ഹോമിയോപ്പതി മരുന്ന് വീട്ടിലെത്തിക്കും: ഡിഎംഒ

ആവശ്യമായവര്‍ക്ക് ഹോമിയോപ്പതി മരുന്ന് വീടുകളില്‍ എത്തിക്കുമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ അറിയിച്ചു. ഏതെങ്കിലും അസുഖങ്ങള്‍ക്ക് സ്ഥിരമായി ഹോമിയോപ്പതി മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് മരുന്ന് തീര്‍ന്നു പോയാല്‍ കാണിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട ശേഷം മരുന്ന് തുടരാന്‍ നിര്‍ദേശിക്കും. മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ ഹോമിയോപ്പതി വകുപ്പിനെ ഫോണില്‍ ബന്ധപ്പെടാം. ആവശ്യമായ മരുന്ന് പത്തനംതിട്ട ജില്ലയില്‍ ഉള്ളവര്‍ക്ക് വീടുകളില്‍ സൗജന്യമായി എത്തിച്ചു നല്‍കുമെന്നും ഡിഎംഒ പറഞ്ഞു. ഹെല്‍പ്പ്ലൈന്‍: 9446355981, 9497007171, 9072615303. 

 

 

 

 

സുഖമായി വീട്ടിലിരിക്കൂ; ടെന്‍ഷന്‍ വന്നാല്‍ വിളിക്കൂ

 

കോവിഡ് 19 ഭീതി, മാനസിക വൈഷമ്യം എന്നിവ നേരിടുന്ന വീട്ടമ്മമാര്‍ക്കും കോളജ് വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കും ഹോമിയോപ്പതി വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ സീതാലയം സ്ത്രീ സൗഹൃദ പദ്ധതിയിലെ ഡോക്ടര്‍മാരെ വിളിക്കാമെന്ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജു കുമാര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍, കൗണ്‍സലിംഗ്, ആരോഗ്യസുരക്ഷയും ഹെല്‍പ്പ് ലൈനില്‍ ലഭ്യമാകും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സേവനം. ഹെല്‍പ്പ്ലൈന്‍: ഡോക്ടര്‍മാര്‍- 9496807448, 9846414908, 9846162871, സൈക്കോളജിസ്റ്റ്- 9544577230.

date