Skip to main content

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധിതിയ്ക്ക് തുടക്കമായി

കൊറോണ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിച്ചു. 11 കമ്മ്യൂണിറ്റി കിച്ചണുകളാണ് ജില്ലയില്‍ പുതുതായി ആരംഭിച്ചത്. ജില്ലയിലെ അഗതികള്‍ക്കും, തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കാന്‍ പദ്ധതി പ്രകാരം സാധിക്കുന്നുണ്ട്. വൈത്തിരി, മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ജില്ലയിലെ പോലീസ്, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ക്കും   ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്. രാവിലെ, ഉച്ച, രാത്രി എന്നീ സമയങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്.
 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഉത്പന്നങ്ങള്‍, മരുന്ന് തുടങ്ങിയവയും പ്രവര്‍ത്തകര്‍ എത്തിച്ച് നല്‍കുന്നുണ്ട്. തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണമാണ് ഉറപ്പാക്കുന്നത്. മറ്റുള്ളവര്‍ക്ക് 20 രൂപയ്ക്കാണ് ഭക്ഷണം നല്‍കുന്നത്. ഇതിനോടകം മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. കോളനികളില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റുമായി സഹകരിച്ച് അന്യ ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെ കോളനികളിലേക്ക് എത്തുന്നവരുടെ കണക്ക് ശേഖരിക്കുകയും ബോധവത്കരണവും നല്‍കുന്നുണ്ട്.

 

date