Skip to main content

തെരുവിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റണം

കാക്കനാട്: കൊച്ചി കോർപറേഷൻ പരിധിയിൽ തെരുവിൽ കഴിയുന്ന ഭവന രഹിതരെ ക്യാമ്പുകളിലേക്ക് മാറ്റാൻ കോവിഡ് ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവ് നടപ്പാക്കേണ്ടത് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയാണ്.

നഗര പരിധിയിൽ അഞ്ഞൂറോളം തെരുവിൽ കഴിയുന്നവരുണ്ടെന്നാണ് കണക്ക്. ഇവരെ എസ് ആർ വി ഹൈസ്ക്കൂൾ, ഗവ.ഗേൾസ് ഹൈസ്ക്കൂൾ  എന്നിവ പോലെ ഉചിതമായ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കി അവിടേക്ക് മാറ്റണം. വൃത്തി, ശുചിത്വം, സുരക്ഷിതത്വം, വൈദ്യസഹായം എന്നിവ ക്യാമ്പുകളിൽ ഉറപ്പാക്കണം.

തെരുവിൽ കഴിയുന്നവരെ ക്യാമ്പിലേക്ക് മാറ്റുന്നതിന് പൊലീസിന്റെ സഹായം തേടാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

date