Skip to main content

ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനം ആരംഭിച്ചു 

കാക്കനാട് : ലോക്ക് ഡൗൺ സമയത്ത് ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ പ്രാവർത്തികമാക്കാൻ സജ്ജമായിരിക്കുകയാണ് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 പഞ്ചായത്തുകളിലും  കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ആകെ 79 കമ്മ്യൂണിറ്റി കിച്ചനുകൾ ആണ് ഇത്തരത്തിൽ പ്രവർത്തന സജ്ജം ആയിട്ടുള്ളത്.  കൂടുതൽ ആവശ്യക്കാർ ഉള്ള സ്ഥലങ്ങളിൽ ഒന്നിലധികം കിച്ചനുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇനിയും പ്രവർത്തനം ആരംഭിക്കാത്ത 8 ഇടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്ന നടപടികൾ അവസാന ഘട്ടത്തിൽ ആണ്. 
വീടുകളിൽ ഉള്ളവരെക്കാൾ അതിഥി തൊഴിലാളികൾ ആണ് കമ്മ്യൂണിറ്റി കിച്ചനെ കൂടുതൽ ആശ്രയിക്കുന്നത്. കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായാണ് കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. സ്കൂൾ, ഓഡിറ്റോറിയം, തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നത്.
കുന്നുകര പഞ്ചായത്തിൽ ആണ് നിലവിൽ ഏറ്റവുമധികം കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത്. നാലെണ്ണം. ആവശ്യക്കാർ ബന്ധപ്പെടുന്നതിന് അനുസരിച്ചാണ്  ഭക്ഷണം വിതരണം ചെയ്യുന്നത്.

date