Skip to main content

കോവിഡ് മരണം ആശങ്ക വേണ്ട : വി എസ് സുനിൽകുമാർ

കൊച്ചി :കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി വി എസ് സുനിൽകുമാർ . ഗൾഫിൽനിന്നെത്തിയ എറണാകുളം ചുള്ളിക്കൽ സ്വദേശിയായ  69 കാരനാണ് ഇന്ന് കോവിഡ് മൂലം മരണമടഞ്ഞത്. മാർച്ച് 22 മുതൽ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ  വാർഡിൽ ചികിത്സയിലായിരുന്നു . വെൻറിലേറ്ററിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ എട്ട് മണിക്കാണ് മരണമടയുന്നത്. നേരത്തെ തന്നെ ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളയാളാണ് മരണമടഞ്ഞ വ്യക്തിയെന്നും പൊതുജനങ്ങൾ ആശങ്കാകുലരാകേണ്ടെന്നും  മന്ത്രി പറഞ്ഞു.

മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇത്തരം മരണങ്ങളിൽ പാലിക്കപ്പെടേണ്ട പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങളോടു കൂടി മൃതദേഹം സംസ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം  വ്യക്തമാക്കി.

date