Skip to main content

കേവിഡ് 19: ജില്ലയിലെ ചികിത്സാ സംവിധാനങ്ങള്‍ വിപുലമാക്കും

കാക്കനാട്: ഏഴ് ദിവസമായി പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുമായി ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിലയിരുത്തുന്നതായി അധികൃതര്‍ അറിയിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രോഗപ്രതിരോധ നടപടികളുടെ ജില്ലാതല അവലോകനയോഗത്തില്‍  മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്ത് ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  
    ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഉണ്ടാകുന്ന മരണങ്ങളും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ എല്ലാവരും  ക്വാറന്റൈനിലാണ്. ജില്ലാഭരണകൂടം ഏറ്റെടുത്ത പി.വി.എസ് ആശുപത്രി സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച്  പ്രവര്‍ത്തനം ആരംഭിക്കും. അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എസ്. പി കെ. കാര്‍ത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, അസി. കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ഡി.എം.ഒ എന്‍.കെ കുട്ടപ്പന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date