Skip to main content

ചില്ലറവ്യാപാരികള്‍ മൊത്തവ്യാപാര  കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന  ബില്ല് സൂക്ഷിക്കണം

 

 

 

ചില്ലറ വ്യാപാരികള്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധനാ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍  പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം.  കലക്ടറുടെ നിര്‍ദ്ദേശപ്രകാരം  സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍  എരഞ്ഞിപ്പാലം, പന്നിയങ്കര, പാളയം, ബേപ്പൂര്‍, നല്ലളം എന്നിവിടങ്ങളിലെ പച്ചക്കറിക്കടകള്‍, സ്റ്റേഷനറി, ബേക്കറി, സൂപ്പര്‍മാര്‍ക്കറ്റ്, ചിക്കന്‍കടകള്‍ എന്നിവ പരിശോധിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനായി നോട്ടീസ് നല്‍കി.  

പരിശോധനക്ക്  സിറ്റി സൗത്ത് റേഷനിംഗ് ഓഫീസര്‍   ബിജി തോമസ്, സിറ്റി നോര്‍ത്ത് റേഷനിംഗ് ഓഫീസര്‍  കെ. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ആര്യാദാസ്,  അബ്ദുറഹിമാന്‍ സി.കെ., ബീനാറാണി എ,  പി. രാധാകൃഷ്ണന്‍,  സുരേഷ് വി. എന്നിവര്‍ പരിശോധനയില്‍  പങ്കെടുത്തു. കര്‍ശന പരിശോധന തുടരുമെന്ന്  സിറ്റി റേഷനിങ് ഓഫീസര്‍മാര്‍ അറിയിച്ചു.

date