Skip to main content

കൊറോണ കൺട്രോൾ റൂം, ബുള്ളറ്റിൻ 6 PM

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകളം, 
28   / 3 / 20 

ബുള്ളറ്റിൻ 6 PM
•    കളമശ്ശേരി മെഡിക്കൽ കോളേജ്  ഐസൊലേഷൻ വാർഡിൽ കോവിഡ് പൊസിറ്റീവായി ചികിത്സയിലായിരുന്ന 69  വയസ്സുള്ള കൊച്ചി ചുള്ളിക്കൽ സ്വദേശി മരിച്ചു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്ന് (28 / 3 / 20) രാവിലെ 8 മണിക്കാണ് അന്തരിച്ചത്. നേരത്തെ ബൈപ്പാസ് ചികിത്സക്ക് വിധേയനായിരുന്ന ഇദ്ദേഹം കടുത്ത ഹൃദ്രോഗത്തിനും, ഉയർന്ന രക്തസമ്മർദത്തിനും ചികിത്സയിലായിരുന്നു. മാർച്ച് 16 നാണ് ഇദ്ദേഹം ദുബായിൽനിന്നും എത്തിയത്. വീട്ടിൽ കർശന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു സാമ്പിൾ എടുക്കുകയായിരുന്നു. മാർച്ച് 22 ന് സാമ്പിൾ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. അഡ്മിറ്റ് ചെയ്യുമ്പോൾ കടുത്ത ന്യൂമോണിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 
ഇന്ന് 3 മണിക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് സംസ്ക്കാരം നടത്തിയത്. അടുത്ത ബന്ധുക്കൾ ആയ 5 പേരും, സന്നദ്ധ പ്രവർത്തകരായ 5 പേരും, ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി  5 പേരും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. ട്രിപ്പിൾ ലയർ ബാഗിൽ പൊതിഞ്ഞാണ് മെഡിക്കൽ കോളേജിൽ നിന്നും മൃതശരീരം കൈമാറിയത്. 108 ആംബുലൻസിൽ കയറ്റിയത് തൊട്ട് പൂർണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ.  ആവശ്യമായ കയ്യുറകളും, മാസ്കുകളും ധരിച്ചായിരുന്നു സന്നദ്ധ പ്രവർത്തകർ എല്ലാം കൈകാര്യം ചെയ്തത്. മൃതദേഹം സ്പർശിക്കുന്നത് ഒഴിച്ച് മതാചാര പ്രകാരമുള്ള ചടങ്ങുകളും നടത്തുന്നതിന് ഇത്തരം സാഹചര്യങ്ങളിൽ തടസ്സമില്ല.
മാർച്ച് 16 ന് ഇദ്ദേഹം സഞ്ചരിച്ച ദുബായിൽനിന്നുള്ള വിമാനത്തിൽ 148 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 34 പേരാണ് എറണാകുളം സ്വദേശികൾ. വിമാനത്തിലുള്ള എറണാകുളം സ്വദേശികളായ 34 പേരുൾപ്പെടെ 83 പേരാണ് മരണപ്പെട്ടയാളുമായി ബന്ധപ്പെട്ട് ജില്ലയിൽ സമ്പർക്ക പട്ടികയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇവരെല്ലാവരും തന്നെ ആരോഗ്യവകുപ്പിന്റെ കർശന നിരീക്ഷണത്തിലാണുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യയും, സമ്പർക്കത്തിൽ വന്ന ഡ്രൈവറും സാമ്പിൾ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരുടെ  ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
•    ഇന്ന് (28/3/20) പുതിയതായി 1911   പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.  വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 846  പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4949   ആണ്.
•    ഇന്ന് പുതുതായി 4   പേരെ കൂടി  ആശുപത്രിയിൽ  ഐസൊലേഷൻ വാർഡിൽ പുതുതായി  പ്രവേശിപ്പിച്ചു.  മെഡിക്കൽ കോളേജിൽ ഒന്നും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒന്നും, ആലുവ ജില്ലാ ആശുപത്രിയിൽ രണ്ടു പേരെയുമാണ് പ്രേവേശിപ്പിച്ചത് . ഇതോടെ ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളവരുടെ  ആകെ എണ്ണം  34    ആയി. ഇതിൽ    23 പേർ എറണാകുളം മെഡിക്കൽ കോളേജിലും, 9    പേർ  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലുമാണുള്ളത്. 
നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 14  പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, 6  പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്.
ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4983 ആണ്. ഇത് വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 10073   ആണ്.
•    34  സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 20  പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 57  സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.  
•    ഇന്ന് കൊറോണ കൺട്രോൾ റൂമിലേക്കെത്തിയത്   345     ഫോൺ വിളികളാണ്.  ഇന്നലെ രാത്രി മുതൽ രാവിലെ 9 വരെ യുള്ള 213 കോളുകൾ ഉൾപ്പടെയാണിത്. പൊതുജനങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിളികൾ എത്തിയത് - 238  എണ്ണം.  കൂടുതൽ പേരും വിളിച്ചത് ഭക്ഷണ സംബന്ധമായ വിവരങ്ങൾക്കായിരുന്നു.  ഇവർക്ക് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ഫോൺ നമ്പർ നൽകി.
•    അതിഥി തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഫലപ്രദമായി ഇവരിലേക്ക് എത്തിക്കുന്നതിനും,  ആശങ്കയകറ്റുന്നതിനും , പ്രാദേശിക ഭാഷയിൽ ഇവരോട് ആശയവിനിമയം നടത്തുന്നതിനുമായി   ദേശീയ ആരോഗ്യ  ദൗത്യത്തിന്റെ കീഴിലുള്ള അതിഥി ദേവോ ഭവ : പരിപാടിയുടെ ഭാഗമായി  അതിഥി തൊഴിലാളികളിൽനിന്നും  തിരഞ്ഞെടുത്ത്  പരിശീലനം ലഭിച്ച ലിങ്ക് വർക്കേഴ്സിന്റെ സേവനം ഇന്നുമുതൽ കൺട്രോൾ റൂമിൽ ലഭ്യമാക്കി .
•    നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർക്കും, ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ആവശ്യമുള്ളവർക്കും  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  കമ്മ്യൂണിറ്റി കിച്ചണുകൾവഴി നൽകി വരുന്നു. 
•    കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന്    52  പേരെ വിളിച്ചു. 
•    പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഇന്നും നടത്തി. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ മറ്റ് പാരാമെഡിക്കൽ സ്റ്റാഫിനും, എറണാകുളം സബ് ട്രഷറി ഓഫീസിലെ ജീവനക്കാർക്കും ഇന്ന്  ക്ലാസുകൾ നടത്തി.
•    നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ മെൻറൽ ഹെൽത്ത് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രവർത്തിച്ച് വരുന്നു. കൗൺസലിംഗ് നൽകുന്നതിനായി കൺട്രോൾ റൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്ന് ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന 624   പേർക്കാണ് കൗൺസിലിംഗ് നൽകിയത്. കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 7  പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
•    0484 2368802 കൂടാതെ 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളിലും   കൺട്രോൾ റൂമിന്റെ സേവനം ലഭ്യമാണ്.

ജില്ലാ കളക്ടർ
എറണാകുളം

date