Skip to main content

വ്യാജമദ്യ ലോബിക്കെതിരെ  എക്‌സൈസ് നടപടി ശക്തം

 

കോവിഡ്-19 പശ്ചാത്തലത്തില്‍ ബാറുകളും ബീവറെജ് ഷോപ്പുകളും  കള്ള് ഷാപ്പുകളും അടച്ചിട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വ്യാജമദ്യ ലോബിക്കെതിരെ എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കി. 
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു എന്‍.ഡി.പി.എസ് കേസിലും മൂന്ന്  അബ്കാരി കേസുകളിലായി 1.030 കി.ഗ്രാം കഞ്ചാവും, 990 ലിറ്റര്‍ വാഷും  അഞ്ച്  ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. രണ്ട് കിലോ നിരോധിത പുകയില ഉല്‍പ്പങ്ങളും പിടികൂടി.

വടകര റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ മണിയൂര്‍, കരുവാഞ്ചേരി, കളരിക്കുന്ന് മലകളില്‍ നടത്തിയ റെയ്ഡില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചിരുന്ന 630 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കുല്‍,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.ജയന്‍, സുനീഷ് എന്‍.എസ്, സനു.ടി. സന്ദീപ്, സി.വി. ശ്രീരഞ്ച് എന്നിവര്‍ പങ്കെടുത്തു.

ചേളുര്‍, കാക്കൂര്‍, കക്കോടി, പൂവത്തൂര്‍ ഭാഗങ്ങളില്‍  കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേളൂര്‍ റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 300 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സുഗുണന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി.എസ്, ഷബീര്‍ എന്‍.കെ, അര്‍ജുന്‍ വൈശാഖ്, റഷീദ് ആര്‍.കെ, പ്രബിത്ത് ലാല്‍, െ്രെഡവര്‍ മനോജ് ഒ.ടി എന്നിവര്‍ പങ്കെടുത്തു.    

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ പ്രദേശത്ത്  നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പേരാമ്പ്ര ടൗണില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ നിരോധിത പുകയില ഉല്‍പ്പങ്ങള്‍ പിടികൂടി കോട്പ നിയമ പ്രകാരം പിഴ ഈടാക്കി.
        
എകരൂല്‍, പൂവ്വമ്പായി റോഡില്‍ കാപ്പിയില്‍ ഭാഗത്ത്  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.030 കി.ഗ്രാം കഞ്ചാവുമായി താമരശ്ശേരി താലൂക്കില്‍ ഉണ്ണികുളം മുഹമ്മദ് ഷഹീന്‍ എന്നയാളെ താമരശ്ശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജിയും സംഘവും പിടികൂടി കേസെടുത്തിരുന്നു.

date