Skip to main content

കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ  ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജമിയത്തുൽ ഉലമ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, ബിഷപ് ജോസഫ് കരിയിൽ, ബിഷപ് ഡോ. സൂസപാക്യം, പുന്നല ശ്രീകുമാർ, ഹുസൈൻ മടവൂർ, ബസേലിയോസ് മാർത്തോമ പൗലോസ് (മലങ്കര ഓർത്തഡോക്‌സ് സഭ), എ. ധർമരാജ് റസാലം, ഡോ. ജോസഫ് മാർതോമ (മലങ്കര മാർത്തോമ്മ സിറിയൻ ചർച്ച്), കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ടി. വത്സൻ ഏബ്രാഹം തുടങ്ങിയവർ സർക്കാരിനു പൂർണ പിന്തുണയറിയിച്ചിട്ടുണ്ട്. 

കൂടുതൽ സംഘടനകളും നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. ഇതു സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1240/2020

 

date