Skip to main content

വികലാംഗക്ഷേമ കോർപറേഷന് 20 കോടിയുടെ സർക്കാർ ഗ്യാരന്റി

  സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന് സ്വയംതൊഴിൽ വായ്പ നൽകുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നിലവിലുണ്ടായിരുന്ന ആറ് കോടിയുടെ ഗ്യാരന്റി പുതുക്കുന്നതിനും എട്ട് കോടിയുടെ പുതിയ കരാർ നടപ്പിലാക്കുന്നതിനും പുതുതായി ആറ് കോടി രൂപ അനുവദിക്കുന്നതിനുമാണ് ഉത്തരവായത്. ഇതുവഴി നിരവധി പുതിയ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നതിനും അവരുടെ പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  
പി.എൻ.എക്സ്.1326/2020

date