Skip to main content

സേവക്കില്‍ പ്രോജക്റ്റ് മാനേജരുടെ താത്ക്കാലിക ഒഴിവ്

 

ജില്ലാ ഭരണകൂടം നെഹ്‌റു യുവ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സേവക്കില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്റ്റ് മാനേജരെ നിയമിക്കുന്നു. മാനേജ്‌മെന്റ്, സോഷ്യല്‍ വര്‍ക്ക്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസറി തലത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18-40 നും മധ്യേ പ്രായമുളളവരായിരിക്കണം. പ്രതിമാസം 20000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെമ്പര്‍ സെക്രട്ടറി, സേവക്, മുട്ടികുളങ്ങര വിലാസത്തിലോ sewakpkd2000@gmail.com  ലോ മെയ് 10 നകം അപേക്ഷിക്കണം. ഫോണ്‍ : 0491-2559807.

date