Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് എഫ്.ആര്‍.പി.വള്ളം നല്‍കുന്നു

 

ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ  ഭാഗമായി  ജില്ലാ പഞ്ചായത്ത്  എഫ്.ആര്‍.പി. വള്ളം നല്‍കല്‍ പദ്ധതി നടപ്പാക്കുന്നു.  ഈ പദ്ധതിയ്ക്കായി 29,20,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  പദ്ധതിയുടെ ആനുകൂല്യം 73 മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച എഫ്.ആര്‍.പി. വള്ളങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനം 15ന്  രാവിലെ 11.00 മണിക്ക് ആറാട്ടുപുഴ   ശ്രീവേലില്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പഞ്ചയാത്ത് ജംഗ്ഷനില്‍   ‍ നടക്കും.   ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍ അദ്ധ്യക്ഷത വഹിക്കും.  ജനപ്രതിനിധികളും, മത്സ്യത്തൊഴിലാളികളും കോവിഡ് - 19 പ്രോട്ടോക്കോള്‍ പാലിച്ച്കൊണ്ട് പങ്കെടുക്കും.

date