ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവുകള്‍ പാസാക്കി: ജില്ലാ കളക്ടര്‍
ദുരന്ത നിവാരണ നിയമപ്രകാരം ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) രൂപീകരിച്ചിട്ടുള്ള അന്തിമ ഉത്തരവ് അംഗീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവുകള്‍ പാസാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ പമ്പാ- ത്രിവേണി പ്രദേശത്ത് അടിഞ്ഞുകൂടിയ 75,000 ഘനമീറ്റര്‍ മണ്ണ്, ചെളി, പ്ലാസ്റ്റിക്/ തുണി മാലിന്യങ്ങള്‍ എന്നിവ സൗജന്യമായി നീക്കം ചെയ്തുകൊണ്ടുപോകുന്നതിനായി കണ്ണൂര്‍ കേരള ക്ലെയ്സ് സെറാമിക് പ്രോഡക്റ്റ്സ് എന്ന സ്ഥാപനത്തിന് ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 34 ഡി പ്രകാരം അനുമതി നല്‍കി. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 11,10,100 രൂപ അനുവദിച്ചതായും കളക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ എം.എസ്. സാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അലിനി എ. ആന്റണി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, പത്തനംതിട്ട ഐ.എസ്.എച്ച്.ഒ: ന്യൂമാന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments