Skip to main content

കൃഷി അനുബന്ധ മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കും

കാര്‍ഷിക മേഖലയിലും, അനുബന്ധ മേഖലകളിലും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സംസ്‌കരണ, വിപണന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയുടെ മല്ലപ്പള്ളി ബ്ലോക്ക് തല അവലോകന യോഗം തീരുമാനിച്ചു.  ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 91 ഹെക്ടര്‍ തരിശു ഭൂമിയില്‍ അധികമായി കൃഷിയിറക്കുന്നതിനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ യോഗം ചേരും. 

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ യോഗം മാത്യു റ്റി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ. എന്‍. രാജീവ് വിഷയാവതരണം നടത്തി. ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍, കൃഷി, മൃഗ സംരക്ഷണം, ക്ഷീരം, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഹരിത കേരളം പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

date