Post Category
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 നിയമനം; തീയതി നീട്ടി
കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 താത്കാലിക നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 20 വരെ നീട്ടി. രണ്ട് ഒഴിവുകളാണുള്ളത്. തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്.
ശമ്പളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ. അപേക്ഷകള്‍ മെയ് 20ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് dmohktm@yahoo.co.in എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പി.എസ്.സി റാങ്ക് നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0481-2562778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
date
- Log in to post comments