അപകടകരമായ നിലയിലുള്ള മരങ്ങള്‍ വെട്ടി പൊതുഇടങ്ങള്‍ സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
അപകടകരമായ നിലയില്‍ റോഡരികില്‍, വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍, പൊതുഇടങ്ങളിലേക്ക് അപകടകരമായി നിലയില്‍ നില്‍ക്കുന്ന സ്വകാര്യ സ്ഥങ്ങളിലെ അടക്കം മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ വെട്ടിമാറ്റി പൊതുഇടങ്ങള്‍ സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍വ്വഹണോദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷന്‍ ജില്ലാ കളക്ടര്‍എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മഴക്കാല പൂര്‍വ്വ യോഗം ചേര്‍ന്നത്്.
പുഴകളിലെയും തോടുകളിലെയും നീര്‍ച്ചാലുകളിലെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. റോഡു വശങ്ങളിലെ മരം വെട്ടി സഞ്ചാരതടസ്സമുണ്ടാകാത്ത വിധം സുരക്ഷിത സ്ഥാനത്തേക്ക്്് മാറ്റുന്നതിനും കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. ദരന്തപ്രതിരോധ രക്ഷപ്രവര്‍ത്തന ഉപകരണങ്ങള്‍ അടിയന്തരമായി അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണം. പ്രാദേശികമായി ലഭ്യമാക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വെയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ പഞ്ചായത്ത്് തലത്തില്‍ കണ്ടെത്തണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ ദുരന്ത പ്രതിരോധത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പരിശീലനം നല്കും. ഉപയോഗശൂന്യമായ ക്വാറികള്‍, പടുതാക്കുളങ്ങള്‍ എന്നിവയ്ക്ക് ചുറ്റും സുരക്ഷവേലി ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പോലീസ് മേധാവി പി.കെ മധു, എ.ഡി.എം ആന്റണി സ്‌കറിയ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് മൂന്നാര്‍ ഡിഎഫ്ഒ കണ്ണന്‍ എംവി, വിവിധ വകുപ്പ് മേലധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments