Skip to main content

ലോക്ഡൗണ്‍ ജൈവപച്ചക്കറി വിളവെടുപ്പ് ഇന്ന്

 

കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദര്‍ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ്‍ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തുന്നു. പരിപാടി ഇന്ന് (മെയ് 20) രാവിലെ 9.30 കാളാണ്ടിതാഴം ദര്‍ശനം വായനശാലക്ക് സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സപ്ന ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പിന്റെ സബ്‌സിഡിയോടെ കൂടിയാണ് 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കൃഷി നടത്തിയത്.
ഗ്രാമിക, സെന്‍ട്രല്‍ വിരിപ്പില്‍, കനാല്‍ വ്യൂ എന്നീ റെസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള 17 അംഗ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.  മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിത്ത് വിതച്ചത്. വെണ്ട, ചീര, പയര്‍, വഴുതന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്.
 

date