Skip to main content

സഹകരണ ബാങ്കുകളുടെ സഹായത്തോടെ കൃഷിയെ  പ്രോത്സാഹിപ്പിച്ച് സുഭിക്ഷ കേരളം പദ്ധതി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ കൃഷിയുടെ വിസ്തീര്‍ണ്ണവും ഉത്പാദനവും വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന സുഭിക്ഷ കേരളം ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ , പ്രതിനിധികളുടെയും യോഗത്തിലാണ് തിരുമാനം. ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പരിധികളില്‍ ഒന്നിലധികം സംഘങ്ങളുള്ളതിനാല്‍ അവരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. കൃഷി ചെയ്യാനാഗ്രഹിക്കുന്ന സംഘങ്ങള്‍ സമീപിക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങളും വായ്പയും അനുവദിക്കും. കൂടാതെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിലെ അംഗങ്ങളുടെ നിക്ഷേപ പരിധിയും വായ്പാ പരിധിയും വര്‍ദ്ധിപ്പിക്കും. യുവജന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ സുഭിക്ഷകേരളം ആപ്ലിക്കേഷനിലൂടെ കൃഷിക്കനുയോജ്യമായ തരിശു നിലങ്ങള്‍ കണ്ടെത്തി അവ കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സുഭിക്ഷകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റിങ് ഓഫീസ് ജില്ലാ ഹരിത കേരളം മിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

 

date