Skip to main content

പൊതുജനങ്ങള്‍ക്കായി ടെലിമെഡിസിന്‍

 

പൊതുജനങ്ങളുടെ സമഗ്ര ആരോഗ്യം മുന്‍നിര്‍ത്തി ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഇരട്ടിമധുരം' എന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേര്‍സ്  അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 20 മുതല്‍ ടെലിമെഡിസിന്‍ സംവിധാനം നടപ്പിലാക്കും.

പ്രതിരോധ ഔഷധങ്ങള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചേരാനാകത്തവര്‍ക്ക് അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതിനും വീട്ടില്‍ ലഭ്യമായ ഔഷധങ്ങള്‍ കൊണ്ട് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ആഹാരരീതികളും ജീവിതശൈലിയും പരിചയപ്പെടുത്തുന്നതിനുമാണ് ടെലിമെഡിസിന്‍ നടപ്പിലാക്കുന്നത്. സംശയങ്ങള്‍ക്കായി ഡോ.ദീപ്തി (8547800913),  ഡോ. വിഷ്ണു (9605435638), ഡോ. ഉമ (7012201585) എന്നിവരെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.

date