Post Category
ജെ.ഡി.സി പ്രവേശനം: അപേക്ഷാത്തീയതി 27വരെ നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രങ്ങളിലെ/കോളേജുകളിലെ 2020-21 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 വൈകുന്നേരം അഞ്ച് മണിവരെ ദീർഘിപ്പിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അപേക്ഷ സ്വീകരിക്കുന്ന തീയതി നേരത്തെ 23വരെ നീട്ടിയിരുന്നു.
പി.എൻ.എക്സ്.1858/2020
date
- Log in to post comments