Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി

 

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ പുനരുദ്ധാരണം നടത്താന്‍ ബാക്കിയുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, കള്‍വര്‍ട്ടുകളും കാനകളും നിര്‍മ്മിക്കുന്നതിനുമായി 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

പടനിലം കളരിക്കണ്ടി റോഡ് റീടാറിംഗ് 25 ലക്ഷം, കുന്ദമംഗലം പെരിങ്ങളം റോഡ് പുനരുദ്ധാരണം 5 ലക്ഷം, ഈസ്റ്റ് മലയമ്മ ടൗണില്‍ െ്രെഡനേജ് നിര്‍മ്മാണം 10 ലക്ഷം, പണ്ടാരപറമ്പ പന്തീര്‍പ്പാടം റോഡില്‍ കള്‍വര്‍ട്ടും െ്രെഡനേജും 18 ലക്ഷം, പഴയ മാവൂര്‍  റോഡില്‍ ആനക്കുഴിക്കര കള്‍വര്‍ട്ട് നിര്‍മ്മാണം 20 ലക്ഷം, മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ ചെറൂപ്പ ഭാഗം സംരക്ഷണം 5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.

date