Skip to main content

കടല്‍ രക്ഷാഗാര്‍ഡുമാരുടെ  നിയമനം

 

 2020 വര്‍ഷത്തിലെ  ട്രോളിംഗ്  നിരോധന  കാലയളവില്‍  കോഴിക്കോട്  ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ മെയ്  26 ന് വൈകീട്ട്  4 മണിയ്ക്കകം  ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം   അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  : 0495 2414074.
 

date