Post Category
ധനസഹായം ലഭിക്കാത്തവർ അപേക്ഷ നൽകണം
ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ലഭിക്കാത്തവർ അപേക്ഷ നൽകണം. കോഴിക്കോട്, കണ്ണൂർ കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലെ തൊഴിലാളികൾ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി ഐഡി കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ ഉൾപ്പെടെ deokjkkd@gmail.com എന്ന മെയിൽ ഐഡിയിലേക്ക് 25നകം മെയിൽ ചെയ്യണമെന്ന് കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ നമ്പർ 0495-2300147.
date
- Log in to post comments