Post Category
റേഷന്‍ കാര്‍ഡ് നമ്പര്‍ ഫോണ്‍ മുഖേന ലഭ്യമാക്കും
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് ആധാര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് അനുവദിക്കന്ന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ 0495 2374855 ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അപേക്ഷാ നമ്പര്‍ നല്കിയാല് റേഷന്‍ കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ അപേക്ഷകര്‍ ഓഫീസില്‍ എത്തേണ്ടതില്ല. ഫോണ്‍ മുഖാന്തിരം ബന്ധപ്പെടാം.
date
- Log in to post comments