Skip to main content
ചെന്നൈയില്‍ നിന്നെത്തിയ ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ കുമളി അതിര്‍ത്തിയില്‍

കുമളി അതിര്‍ത്തി വഴി ഇന്നലെ (19/5/20) എത്തിയത്  314 പേര്‍ വന്നവരില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണും

സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ  (19/5/20)  കേരളത്തിലെത്തിയത് 314 പേര്‍. ഒളിമ്പ്യന്‍ ഷൈനി വില്‍സണും ഇവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും ഇടുക്കി കരിമ്പനിലേയ്ക്ക് പോകാനാണ്   ഷൈനി വില്‍സണ്‍ കുമളി അതിര്‍ത്തിയിലെത്തിയത്.  163 പുരുഷന്‍മാരും 112 സ്ത്രീകളും 39 കുട്ടികളുമാണ്  നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 244, കര്‍ണ്ണാടക - 48, തെലുങ്കാന - 3,  ഹരിയാന - 3, ഉത്തര്‍പ്രദേശ് - 1, ഡല്‍ഹി - 5, ഗുജറാത്ത് - 4 ആന്ധ്രപ്രദേശ് - 6 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍  ഇടുക്കി ജില്ലയിലേക്കെത്തിയ 86 പേരില്‍ ആറ് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.   റെഡ് സോണുകളില്‍ നിന്നെത്തിയ 38 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 276 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

date