Skip to main content

കുറുവ ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

 

കുറുവ ഗ്രാമപഞ്ചായത്തിലെ പൊതു നിരത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ചുള്ള മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു. മഴക്കാലമെത്തുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റോഡുകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കിയും വെള്ളം ഒഴുകി പോകാനുള്ള ചാലുകള്‍ വൃത്തിയാക്കിയും പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് പ്രവര്‍ത്തനങ്ങള്‍. വാര്‍ഡുതലത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വീടുകളിലും പരിസരത്തുമുള്ള ശേഖരിച്ച ജൈവ അജൈവമാലിന്യങ്ങള്‍  ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വഴി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണ കേന്ദ്രത്തിലെത്തിച്ച്  തരംതിരിക്കും. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
 

date