Skip to main content

എ.ഡി. എം ടി. വിജയന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

 

 പാലക്കാട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി. വിജയന്‍  സര്‍വീസില്‍ നിന്നും വിരമിച്ചു. 2018 ആണ് അദ്ദേഹം എ.ഡി. എം ആയി  ജില്ലയില്‍ ചാര്‍ജെടുത്തത്. 36 വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.
 1984 ലാണ് അദ്ദേഹം സര്‍വീസില്‍ ജോയിന്‍ ചെയ്തത്. എല്‍ഡി ക്ലര്‍ക്ക് ആയി സര്‍വീസ് ആരംഭിച്ച അദ്ദേഹം ചിറ്റൂര്‍,  പാലക്കാട് താലൂക്കുകളില്‍ യു ഡി ക്ലര്‍ക്ക്,  വില്ലേജ് ഓഫീസര്‍ എന്നീ തസ്തികകളിലും ചാലക്കുടി,  ചിറ്റൂര്‍, പാലക്കാട്,  കൊയിലാണ്ടി താലൂക്കുകളില്‍ തഹസില്‍ദാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നീ തസ്തികകളിലും കാസര്‍കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ല്‍  മലപ്പുറം എ.ഡി.എം ആയി  ചാര്‍ജെടുത്ത അദ്ദേഹം 2018 മാര്‍ച്ച് 21നാണ് ജില്ലയില്‍ എ.ഡി. എം ആയി ജോയിന്‍ ചെയ്തത്. ഭാര്യ- കെ. ദമയന്തി (ജെ. പി. എച്ച്. എന്‍,  ആരോഗ്യവകുപ്പ് )  മക്കള്‍-  വി. അപര്‍ണ,  വി. അജയ്.

എ.ഡി.എമ്മിനൊപ്പം സിവില്‍സ്റ്റേഷനില്‍ സാര്‍ജെന്റ്  രാജകുമാരന്‍, കലക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഓഡിറ്റ്  സെക്ഷനിലെ യു.ഡി ക്ലര്‍ക്ക് വിനോദ് കൃഷ്ണന്‍ എന്നിവരും വിരമിച്ചു.

date