Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1618 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ   ( മെയ്‌ 28 നു രാവിലെ 6 മുതൽ മെയ് 29 രാവിലെ 6 വരെ) 1618 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1005 പുരുഷൻമാരും 425 സ്ത്രീകളും 188
കുട്ടികളുമുൾപ്പെടെയുള്ളവർ 488 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.361 കാറുകൾ, 69 ഇരുചക്രവാഹനങ്ങൾ,16 ട്രാവലറുകൾ,35 മിനി ബസുകൾ, നാല് ആംബുലൻസുകൾ, 3 ഓട്ടോറിക്ഷകൾ, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date