Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1204 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്   ( മെയ് 29 രാത്രി 8 വരെ) 1204 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 715 പുരുഷൻമാരും 323 സ്ത്രീകളും 166 കുട്ടികളുമുൾപ്പെടെയുള്ളവർ 457 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.370 കാറുകൾ, 51 ഇരുചക്രവാഹനങ്ങൾ, 6 ട്രാവലറുകൾ,29 മിനി ബസുകൾ, ഒരു  ആംബുലൻസ്, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date